സീൻ ഫെസ്റ്റിവലിൽ ഉപമയ്ക്ക് മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചു



Upama got best feature film award in scene film festival

കാത്തിരിപ്പിന് ഒടുവിൽ സീൻ ഫെസ്റ്റിവലിൽ ഉപമയ്ക്ക് (ദി സിമിലി ) ലഭിച്ച മികച്ച സിനിമയ്ക്കുള്ള സർട്ടിഫിക്കറ്റ് എത്തിച്ചേർന്നിരിക്കുകയാണ് .മാർച്ചിൽ നടന്ന സീൻ ഫെസ്റ്റിവലിന്റെ മൂന്നാമത്തെ എഡിഷനിൽ ആണ് ബെസ്റ്റ് ഫീച്ചർ ഫിലിം ക്യാറ്റഗറിയിൽ മറ്റു രാജ്യങ്ങളിലെ ചിത്രങ്ങളോടൊപ്പം ഉപമയെ നോമിനേറ്റ് ചെയ്തത്.വിജയിക്കണമെങ്കിൽ വോട്ടിംഗ് കൂടെ അത്യാവശ്യം ആയിരുന്നു

കൊറോണ ശക്തമായി പടർന്നു പിടിച്ചിരുന്ന സാഹചര്യത്തിലും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ എല്ലാം ഉപമയ്ക്ക് സപ്പോർട്ടുമായി മുന്നോട്ടു വന്നു.ഒടുവിൽ റിസൾട്ട് അനൗൺസ് ചെയ്തപ്പോൾ ബെസ്റ്റ് ഫീച്ചർ ഫിലിം എന്നതിനൊപ്പം ബെസ്റ്റ് ഫിലിം ഡിറക്ടർ ക്യാറ്റഗറിയിലും ഉപമ ഒന്നാമതായി എത്തി.


നാളിതുവരെ ചെയ്ത എല്ലാ ഹ്രസ്വ ചിത്രങ്ങളെയും ഫീച്ചർ ഫിലിമുകളേയും സപ്പോർട്ട് ചെയ്ത എല്ലാ പ്രേക്ഷകരോടും ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു.ഒപ്പം ബെസ്റ്റ് ഫീച്ചർ ഫിലിമിന് ഉപമയ്ക്ക് കിട്ടിയ ഡിജിറ്റൽ സെർട്ടിഫിക്കറ്റും പോസ്റ്റ് ചെയ്യുന്നു.

ആർട്ടിസ്റ്റ് ഫിലിംസിന്റെ ബാനറിൽ നവാഗതനായ എസ് . എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച തികച്ചും കലാമൂല്യമുള്ള സിനിമയാണ് ഉപമ.2019 നവംബറിൽ തിയേറ്ററിൽ എത്തിയ ഈ സിനിമ ഇപ്പോൾ നിരവധി അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു.

വ്യത്യസ്തമായ തലത്തിലാണ് ഉപമ എന്ന സിനിമയുടെ അവതരണ രീതി.പഞ്ചതന്ത്രം അടിസ്ഥാനത്തിൽ അഞ്ച് അദ്ധ്യായങ്ങളായി കഥയുടെ പലഭാഗങ്ങളെ തിരിച്ചിരിക്കുന്നു...ഓരോ അദ്ധ്യായങ്ങളിലും
കഥയുടെ സാരാംശം ഓരോ തന്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഉപമയുടെ യുട്യൂബ് -ഡിവിഡി- ഓൺലൈൻ റിലീസ് 2020 ഡിസംബറിൽ ഉണ്ടാകും.

Comments

Popular Posts