About “KA” Malayalam Movie - മലയാള ചലച്ചിത്രം “ക”


“ക” എന്ന മലയാളം സിനിമയുടെ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് 


നീരജ് മാധവ് നായകനാകുന്ന സിനിമയാണ് “ക”. രജീഷ്ലാൽ വംശയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. വിഷ്ണു വംശയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആർ ആർ വിഷ്ണുവാണു ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
Pxero production ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതസംവിധാനം ജേക്സ് ബിജോയ്.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ചെങ്കൽ ചൂളയിലാണ്  ഈ ചിത്രത്തിന്റ ഷൂട്ടിംഗ് പുരോഗമിച്ചത്. 2019 ഫെബ്രുവരി 25- ാം തീയതിയാണ് പൂജയോടുകൂടി ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്.

പട്ടണ പ്രവേശം എന്ന ചിത്രത്തിൽ “ചേട്ടനാരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ”എന്നുള്ള ചോദ്യം ചോദിച്ച വേലക്കാരി ചേച്ചി ആളൂർ എൽസി “ക” എന്ന ഈ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് വന്നു.

ഈ ചിത്രത്തിന്റെ പാച്ച് ഷൂട്ട് 2019  മെയ് 21,22 തീയതികളിൽ ആണ് ചിത്രീകരിച്ചത്, പാച്ച് ഷൂട്ടിംഗ് സമയത്തു ഈ ചിത്രത്തിന്റെ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് ചെയ്യാൻ SV Productions -ന് അവസരം ലഭിച്ചു.
SV Productions- ന് വേണ്ടി ശ്രീ വിഷ്ണു ജെ എസ് ആണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് നിർവഹിച്ചത്.

ഈ ചിത്രം 2020-ൽ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.














Comments

Popular Posts