About Malayalam Movie "THE ASMODEUS"

THE ASMODEUS




THE ASMODEUS എന്ന ഷോർട് ഫിലിം ഈ Quarantine കാലത്തു ചിത്രീകരിച്ച ഒന്നാണ് , വളരെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമിച്ച ചിത്രം. ഈ പേര് കേൾക്കുമ്പോൾത്തന്നെ ഉള്ളതുപോലെയുള്ള പ്രേത്യേകത ഈ ചിത്രത്തിനും ഉണ്ട്, പിശാചുക്കളുടെ രാജകുമാരൻ എന്നാണു ASMODEUS എന്നതിന്റെ അർഥം. വളരെ ചിലവ് കുറച്ചാണ് ഇത് ചിത്രീകരിച്ചത്, എന്നാൽ ഇതിന്റെ ക്വാളിറ്റിയിൽ ഒട്ടും തന്നെ വിട്ടുവീഴ്ച വരുത്താതിരിക്കാൻ അണിയറപ്രവർത്തകർ ശ്രെമിച്ചിട്ടുണ്ട്, അതേറെക്കുറെ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുമുണ്ട്.


മനുഷ്യൻ ചെയ്തുകൂട്ടുന്ന പൈശാചിക പ്രെവൃത്തികളിൽ ഒന്നുമാത്രമാണ് ഈ ചിത്രത്തിലെ വില്ലനിലൂടെ കഥാകൃത്തും, സംവിധായകനും വരച്ചുകാട്ടുന്നത്. ഒരു കുറ്റാന്വേഷ്ണ പശ്ചാത്തലത്തിലാണ് ഈ കഥയുടെ പോക്ക്. കാര്യങ്ങൾ വളച്ചൊടിക്കാതെ ചുരുങ്ങിയ സമയംകൊണ്ട് കഥപറയാൻ സംവിധായകന് സാധിച്ചു.
Team Jango Space എന്ന YouTube ചാനലിൽ 29 / 05 / 2020 വെള്ളിയാഴ്ച വൈകുന്നേരം 6:30 നാണ്‌ ഈ ചിത്രം റിലീസ് ചെയ്തത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഈ ചിത്രത്തിനായി.


27 / 05 / 2020 ബുധനാഴ്ച SV Productions-ൽ വെച്ച് ഈ ചിത്രത്തിന്റെ സൗണ്ട് പോസ്റ്റ് പ്രൊഡക്ഷൻ വിജയകരമായി പൂർത്തീകരിച്ചു. ശ്രീ വിഷ്ണു .ജെ.എസ് ആണ് ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിങ് നിർവ്വഹിച്ചിരിക്കുന്നത്.



ഈ ചിത്രത്തിന്റെ സംവിധാനവും, എഡിറ്റിങ്ങും, വില്ലൻ വേഷവും ചെയ്തിരിക്കുന്നത് ഒരാളാണ് റെയ്‌നോൾഡ്സ് ഡാനി കുരിശിങ്കൽ. കഥ സച്ചിൻ സന്തോഷ് ആണ്. ഡയലോഗ് അമൽ രാജ് വിജയാണ് എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചതു സബിൻ അലോഷിയസ് ആണ്. പാശ്ചാത്തലസംഗീതം കാളിദാസ് .ആർ ആണ്. ഈ ചിത്രം നിർമ്മിച്ചത് വൈഷ്ണവ് കാവുങ്കലാണ്. സൗണ്ട് എഫക്ട് കണ്ണൻ മേട്ടുക്കട. സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോ പ്രഭാത്.


സബ് ടൈറ്റിൽ സുബോത് .ആർ. ക്രിയെറ്റിവ് ഡിസൈൻ സുധി പ്യൂപ്പ ഡിസൈൻസ്.




.

Comments

Popular Posts