About UPAMA malayalam movie - ഉപമ

UPAMA - ഉപമ

ഉപമയുടെ IMDB റേറ്റിംഗ് അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://m.imdb.com/title/tt11259556/

ആർട്ടിസ്റ്റ് ഫിലിംസിന്റെ ബാനറിൽ നവാഗതനായ എസ് . എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച തികച്ചും കലാമൂല്യമുള്ള സിനിമയാണ് ഉപമ.2019 നവംബറിൽ തിയേറ്ററിൽ എത്തിയ ഈ സിനിമ ഇപ്പോൾ നിരവധി അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു...



കാവുംപുറം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമയിൽ അപ്പു എന്ന കഥാപാത്രത്തിലൂടെ സമകാലികമായ പല പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തരുന്നുണ്ട്.പല ഭാവഭേദങ്ങളും  മിന്നി മറയുന്ന അപ്പു എന്ന നിഷ്കളങ്കനായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ശശികാന്തൻ ആണ്.ഹരി,അനസ് റഹിം,മാനസപ്രഭു, സുനിൽ കുമാർ, സഹിൽ മിഖ്ദാദ്, നിതിൻ നോബിൾ, സിയ , രാജേഷ് അറപ്പുരയിൽ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന ഉപമയിൽ  ഛായാഗ്രഹണം, ചിത്ര സംയോജനം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ തന്നെയാണ്.

ചിത്രത്തിൽ : സിനിമയിൽ അപ്പു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശശികാന്തൻ.

ചിത്രത്തിന്റെ ഓഡിയോ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മ്യൂസിക്കാ ഫാക്ടറി സ്റ്റുഡിയോയിൽ വെച്ച് സൗണ്ട് എൻജിനീയർ  വൈത്തീശ്വരന്റെ നേതൃത്വത്തിൽ പൂർത്തീയായി...

വ്യത്യസ്തമായ തലത്തിലാണ് ഉപമ എന്ന സിനിമയുടെ അവതരണ രീതി.പഞ്ചതന്ത്രം അടിസ്ഥാനത്തിൽ അഞ്ച് അദ്ധ്യായങ്ങളായി കഥയുടെ പലഭാഗങ്ങളെ തിരിച്ചിരിക്കുന്നു...ഓരോ അദ്ധ്യായങ്ങളിലും
കഥയുടെ സാരാംശം ഓരോ തന്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സുഹൃത്ത് ബന്ധങ്ങളുടെ ദൃഢത, പ്രകൃതി- മനുഷ്യ ബന്ധം, അഹം, അത്യാഗ്രഹം, സ്നേഹം, കാരുണ്യം തുടങ്ങി ഒരുപാട് ആശയങ്ങൾ  ഉപമയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്..ഉപമ എന്ന സിനിമയുടെ ശീർഷകം പോലെ തന്നെ അപ്പു എന്ന മനുഷ്യനെ പ്രകൃതിയുമായി ഉപമിക്കുകയാണ്...

ചിത്രത്തിൽ : ഉപമയുടെ സംവിധായകൻ എസ്.എസ്. ജിഷ്ണു ദേവ്

ചിത്രത്തിലെ ടൈറ്റിൽ സോങ് "കാവുംപുറം" ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ് ആണ്.സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നിതിൻ നോബിൾ ആണ്...എസ്.കെ.ആർ സ്റ്റുഡിയോയിൽ ആണ് സോങ് റിക്കാർഡിംങ് , മിക്സ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത്.. മ്യൂസിക് ലേബൽ ഗുഡ്‌വിൽ..

ഉപമയുടെ യുട്യൂബ് -ഡിവിഡി- ഓൺലൈൻ  റിലീസ്  2020 ഡിസംബറിൽ ഉണ്ടാകും...



Comments

Post a Comment

Popular Posts