About Short movie TRISHUL

TRISHUL-ത്രിശൂൽ. 

ത്രിശൂൽ വളരെയേറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ഷോർട് ഫിലിമാണ്. അമൽ ജെ പ്രസാദ് ആണ് ഈ ചിത്രം ഡയറക്റ്റ് ചെയ്തിരിക്കുന്നത്. ട്രാൻസ്ജെൻഡേർസ് എന്ന് നമ്മൾ വിളിക്കുന്ന ഒരു വിഭാഗം മനുഷ്യരുടെ യാദാർത്യ ജീവിതമാണ് ഇതിൽ കൂടി നടനും തിരക്കഥാകൃത്തുമായ സുധി വരച്ചുകാട്ടിയിരിക്കുന്നത്. ഒരുപാട് നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. 19 - 05 - 2019 ന് ലെനിൻ ബാലവാടിയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടത്തിയത്, പ്രതീക്ഷിച്ചതിനേക്കാൾ ആളുകൾ എത്തുകയും വിജയിപ്പിക്കുകയും ചെയ്തു, പിന്നീട് പ്രേക്ഷകരുടെ ആവശ്യപ്രകാരം 26 - 05 - 2019 ന് DIAMS അമ്പാടി ടവർ പനവിളയിൽ വെച്ച് വീണ്ടും പ്രദർശിപ്പിച്ചു, ഈ പ്രദർശനങ്ങളിൽ നിന്നുമെല്ലാം തന്നെ നല്ല അഭിപ്രായങ്ങൾ ആണ് ചിത്രം വാങ്ങിക്കൂട്ടിയത്. ഈ ചിത്രത്തിന്റെ മ്യൂസിക് നിർവഹിച്ചത് കാളിദാസ് ആണ്, കാളിദാസിന്റെ ആദ്യ ചിത്രമാണ് ത്രിശൂൽ, എന്നാൽ വളരെ മികച്ച മ്യൂസിക് ആണ് കാളിദാസ് ഈ ചിത്രത്തിനുവേണ്ടി ഒരുക്കിയത്, അത് ഒരുപാട്പേരുടെ അഭിനന്ദനങ്ങൾക്കിടയാക്കി. ഈ ചിത്രത്തിനെ സൗണ്ട് മിക്സിങ്ങിനു ഭാഗമാകാൻ SV Productions ന് സാധിച്ചു. ശ്രീ വിഷ്ണുവാണ് ഇതിന്റെ ആദ്യ മിക്സിങ് പൂർത്തിയാക്കിയത് ഫൈനൽ മിക്സിങ് ഫിഹെർ ആണ് നിർവഹിച്ചത്. സൗണ്ട് എഫക്ട് കണ്ണൻ മേട്ടുക്കടയാണ് നിർവഹിച്ചത്.എഡിറ്റിങ് അജിത് ദേവ്.സിബിൻ ചന്ദ്രനാണ് ഛായാഗ്രാഹകൻ. ടീം ത്രിശൂലിനുവേണ്ടി പ്രയത്നിച്ച മറ്റൊരുപാടുപേരുണ്ട് അവരുടെയെല്ലാം പരിശ്രമത്തിന്റെ ഫലം ഈ ചിത്രത്തിന്റെ വിജയത്തിന് കാരണമാക്കി.

കണ്ടിറങ്ങിയ പ്രേക്ഷകർ നൽകിയ അഭിനന്ദനങ്ങളും ആശിർവാദങ്ങളും ആണ് ഈ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ അവാർഡ്.

Comments